FLASH NEWS

കെ.എസ്.യു സമ്പൂർണ പരാജയം : റിപ്പോർട്ട് നൽകി അന്വേഷണ കമ്മീഷൻ

WEB TEAM
May 27,2024 12:23 PM IST

തിരുവനന്തപുരം : കെ.എസ്.യുവിനും കോൺഗ്രസിനും അപമാനമുണ്ടാക്കിയ കൂട്ടത്തല്ലിൻ്റെ റിപ്പോർട്ട് പുറത്ത്.സംസ്ഥാന ക്യാംപ് നടത്തിപ്പിൽ കെഎസ്‍യു പൂർണ പരാജയമെന്നാണ് നെയ്യാറിലെ സംസ്ഥാന ക്യാംപിലെ കൂട്ടത്തല്ല് അന്വേഷിച്ച കെപിസിസി അന്വേഷണസമിതി  പ്രാഥമിക റിപ്പോർട്ട് നൽകിയത്.

റിപ്പോർട്ട് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന് കൈമാറിയെങ്കിലും ;  വിശദമായ അന്വേഷണം വേണമെന്നും രണ്ട് ദിവസത്തിനകം വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്നും സുധാകരൻ അന്വേഷണ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കർശനമായ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുന്ന പ്രാഥമിക റിപ്പോർട്ടിൽ, കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനെ ക്യാംപിലേക്ക് ക്ഷണിക്കാതിരുന്നത് വിഭാഗീയതയുടെ ഭാഗമായാണെന്നും പരാമർശമുണ്ട്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.